SHARE

ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനു പരിക്ക് . പക്ഷെ കളിയ്ക്കിടെ ഗ്രൗണ്ടില്‍ നിന്നല്ല പരിക്കേറ്റതെന്നു മാത്രം. കളിയ്ക്കു ശേഷം വിജയിക്കാത്തതിന്റെ കലിപ്പ് തീര്‍ക്കാന്‍ ഡ്രസിംഗ് റൂമിന്റെ ഭിത്തിയില്‍ ശക്തിയായി ഇടിച്ചതാണ് താരത്തിന് പണിയായത്.

ഷെഫീല്‍ഡ് ഷീല്‍ഡില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ടീമിന്റെ നായകനാണ് മിച്ചല്‍ മാര്‍ഷ്. ഞായറാഴ്ച ടസ്മാനിയയ്‌ക്കെതിരെയുള്ള മത്സരത്തിനു ശേഷമായിരുന്നു സംഭവം. കളിയില്‍ 85 ബോളില്‍ നിന്നും മാര്‍ഷ് 53 റണ്‍സെടുത്തിരുന്നു, പക്ഷെ മത്സരം സമനിലയില്‍ കലാശിച്ചു.

വിജയിക്കാനാവാത്തതിന്റെ ദേഷ്യത്തിലായിരുന്നു ഡ്രസിംഗ് റൂമിന്റെ ചുവരില്‍ താരം ഇടിച്ചത്. കൈയ്യുടെ പരിക്ക് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. താരത്തിനു വിശ്രമം വേണ്ടി വരുമോ എന്ന കാര്യത്തിലും സൂചനകളൊന്നുമില്ല. എന്നാല്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷനാണ് പരിക്കേറ്റ കാര്യം സ്ഥിരികരിച്ചത്.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ അടുത്ത മത്സരം വെള്ളിയാഴ്ച വിക്ടോറിയയ്‌ക്കെതിരെ ആരംഭിക്കും.