SHARE

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപറ്റന്‍ മിതാലി രാജിന് സമ്മാനമായി ഒരു കോടി രൂപയും വീട് പണിയാനുള്ള സ്ഥലവും. തെലങ്കാന സര്‍ക്കാരാണ് മിതാലിയെ സമ്മാനം നല്‍കി ആദരിച്ചത്. വ്യാഴാഴ്ച നടന്ന ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി ടി.പദ്മറാവു മിതാലിക്ക് സമ്മാനം കൈമാറി.

കായിക മേഖലയ്ക്ക് കൂടുതല്‍ വികസനവും പ്രചാരവും നല്‍കുന്നതിനായി മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ നിര്‍ദേശ പ്രകാരമാണിത്. മിതാലിയുടെ പരിശീലകന്‍ ആര്‍.എസ്.ആര്‍ മൂര്‍ത്തിക്ക് 25 ലക്ഷം രൂപയും സമ്മാനമായി നല്‍കിയിട്ടുണ്ട്. ആ വര്‍ഷമാദ്യം നടന്ന വനിതാ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിച്ചത് മിതാലിയാണ്. ആവേശകരമായ ഫൈനലില്‍ ഒമ്പത് റണ്‍സിനാണ് ഇന്ത്യ തോറ്റത്.

35-കാരിയായ മിതാലി 1999-മുതല്‍ ഇന്ത്യന്‍ ടീമിനായി കളിക്കുന്നു. 2005- വനിതാ ലോകകപ്പിന്‌റെ ഫൈനലിലും ഇന്ത്യയെ എത്തിച്ചത് മിതാലിയാണ്. 2003-ലെ അര്‍ജുന അവാര്‍ഡ് ജേതാവായ മിതാലി ഏകദിനത്തില്‍ ആറായിരം റണ്‍സ് തികച്ച ഏക വനിതാ താരം കൂടിയാണ്. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഐ സി സി പ്രഖ്യാപിച്ച 2017-ലെ വനിതാ ഏകദിന ടീമില്‍ മിതാലിയും ഉള്‍പ്പെട്ടിട്ടുണ്ട്.