SHARE

വനിതാ ക്രിക്കറ്റിലെ ഇതിഹാസതാരം മിതാലി രാജ് ട്വിന്റി20 മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2021 ഏകദിന ലോകകപ്പിനായി കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കുട്ടിക്രിക്കറ്റിൽ നിന്നുള്ള മിതാലിയുടെ വിരമിക്കൽ. ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ് മിതാലി.

89 ട്വിന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള മിതാലി തന്നെയാണ് ഈ ഫോർമാറ്റിലെ ഇന്ത്യൻ ടോപ് സ്കോറർ. 2006-ൽ ട്വന്റി20യിൽ ഇം​ഗ്ലണ്ടിനെതിരെ അരങ്ങേറിയ മിതാലി 2364 റൺസാണ് അടിച്ചുകൂട്ടിയത്. 97 ആണ് ഉയർന്ന സ്കോർ. ട്വന്റി 20യിൽ 2000 റൺസ് പിന്നിടുന്ന ആദ്യ ഇന്ത്യൻ താരവും മിതാലി തന്നെ. മൂന്ന് ടി20 ലോകകപ്പുകളിൽ ഇന്ത്യൻ ടീമിനെ നയിച്ചതും 36-കാരിയായ മിതാലിയാണ്.

കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിനിടെ മിതാലിയും ടീം പരിശീലകൻ രമേഷ് പവാറും തമ്മിലുണ്ടായ പ്രശ്നങ്ങൾ വലിയ ചർച്ചയായിരുന്നു. സെമിയിൽ മിതാലിയെ കളിപ്പിക്കാതിരുന്നതോടെയാണ് പ്രശനങ്ങൾ വഷളായത്. തുടർന്ന് പവാറിനെതിരെ മിതാലി പരാതി നൽകുകയും ചെയ്തിരുന്നു