SHARE

വനിത ട്വന്റി-ട്വന്റി ലോകകപ്പിന്റെ അങ്കത്തട്ടുണരുമ്പോള്‍ കൂടുതല്‍ സാധ്യത ആര്‍ക്ക് എന്ന പറയുകയാണ് ഇന്ത്യന്‍ നായിക മിതാലി രാജ്. മിതാലിയുടെ കാഴ്ചപ്പാടില്‍ ഓസീസിനാണ് കൂടുതല്‍ സാധ്യത. എന്നാല്‍ ഇന്ത്യയും മികച്ച ടീം തന്നെയാണെന്ന് അവര്‍ പറയുന്നു.

മിതാലിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ട്വന്റി-ട്വന്റി ഫോര്‍മാറ്റില്‍ ആര് ജേതാക്കളാവും എന്ന് പ്രവചിക്കാന്‍ കഴിയില്ല. പ്രധാന താരങ്ങളുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും മത്സരഫലം. ഓസീസ് ടീമില്‍ കഴിവുള്ള നിരവധി താരങ്ങളുണ്ട്. തീര്‍ച്ചയായും അവര്‍ തന്നെയാണ് ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീം. എന്നാല്‍ ഇന്ത്യയേയും തള്ളിക്കളയാനാവില്ല.

താന്‍ കളിച്ചു തുടങ്ങുന്ന കാലത്ത് പുരഷതാരങ്ങളായിരുന്നു പ്രേരണയെന്നും എന്നാല്‍ ഇപ്പോള്‍ വളര്‍ന്നുവരുന്ന പെണ്‍കുട്ടികള്‍ വനിത താരങ്ങളെ തന്നെ റോള്‍ മോഡലാക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഇതു വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നതെന്നും അവര്‍ കൂട്ടി ചേര്‍ത്തു.