SHARE

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താരം മിതാലി രാജിന്റെ ജീവിതം സിനിമയായി മാറുന്നു. സബാഷ് മിത്തുവെന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രമേയം മിതാലിയുടെ ആത്മകഥയാണ്. ചിത്രത്തില്‍ മിതാലിയായി എത്തുന്നത് തപ്‌സി പന്നുവാണ്. തന്റെ ഒദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ തപ്‌സി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

മിതാലിയുടെ പിറന്നാളിനോട് അനുബന്ധിച്ച് തപ്‌സി മിതാലിയെ സന്ദര്‍ശിച്ച് ആശംസ അറിയിക്കുകയും കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തിരുന്നു. ഈ ആഘോഷങ്ങളുടെ ചിത്രങ്ങളോടൊപ്പമാണ് ട്വിറ്ററിലെ പോസ്റ്റ്. മിതാലിയുടെ കുറിപ്പ് ഇങ്ങനെയാണ്.

-Advertisement-

‘ ഹാപ്പി ബര്‍ത്ത് ഡേ ക്യാപ്റ്റന്‍. ഈ ജന്മദിനത്തില്‍ എന്തു സമ്മാനമാണ് താങ്കള്‍ക്കു നല്‍കേണ്ടതെന്നറിയില്ല. എന്നാല്‍ എനിക്ക് നല്‍കാന്‍ കഴിയുന്നതില്‍ ഏറ്റവും മികച്ചത് തിരശ്ശീലയില്‍ നിങ്ങള്‍ക്കായി നല്‍കും. അത് നിങ്ങള്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നതായിരിക്കും’

ഇങ്ങനെയൊരു വേഷം ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ ഒരു വലിയ താരത്തിന്റെ ജീവിതം പകര്‍ത്തുന്നതിന്റേതായ എല്ലാ സമ്മര്‍ദ്ദങ്ങളും തനിക്കുണ്ടെന്നും തപ്‌സി പറഞ്ഞു.