SHARE

മുൻ ഇന്ത്യൻ നായകൻ മൊഹമ്മദ് അസറുദ്ദീന്റെ പുത്രനായ മൊഹമ്മസ് അസാസുദ്ദീൻ രഞ്ജി അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നു. ഹൈദരാബാദുകാരനാണെങ്കിലും ഗോവൻ ടീമിന് വേണ്ടിയാകും താരം രഞ്ജി ട്രോഫിയിൽ അരങ്ങേറുക. നിലവിൽ ഇരുപത്തിയെട്ടുകാരനായ അസാദുദീൻ 2009 ൽ മോയിൻ ഉദ് -ദൗള സ്വർണക്കപ്പ് കളിച്ച ഹൈദരാബാദ് കോൾട്ട്സ് ഇലവനിലുണ്ടായിരുന്ന താരമാണ്. പിന്നീട് അഞ്ച് വർഷങ്ങൾക്ക് ശേഷം ഉത്തർപ്രദേശിലേക്ക് മാറിയെങ്കിലും അവിടെ പക്ഷേ കളിക്കാനുള്ളഅവസരങ്ങൾ താരത്തിന് ലഭിച്ചില്ല.

അസറുദ്ദീൻ, പുത്രൻ അസാദുദീനൊപ്പം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലത്തിലും അസാദുദീൻ ഉണ്ടായിരുന്നെങ്കിലും ടീമുകളൊന്നും അദ്ദേഹത്തിന് വേണ്ടി രംഗത്തുണ്ടായിരുന്നില്ല. ലോക്കൽ മത്സരങ്ങളിൽ കാഴ്ച വെച്ച മികച്ച പ്രകടനങ്ങളാണ് അസാദുദീനെ ഇപ്പോൾ വീണ്ടും അഭ്യന്തര ക്രിക്കറ്റിന്റെ വെള്ളിവെളിച്ചത്തിലേക്ക് കൊണ്ടു വന്നത്. ” തന്റെ അച്ഛന് ഇപ്പോൾ വളരെയധികം സന്തോഷമുണ്ട്, ഇത് തനിക്കൊരു വലിയ അവസരമാണ്. വരുന്ന വിജയ് ഹസാരെ ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച് ദേശീയ ശ്രദ്ധ ആകർഷിക്കുകയാണ് ഇപ്പോൾ ലക്ഷ്യം”. ഗോവയുമായി കരാറൊപ്പിടുന്ന സന്തോഷത്തിൽ അസാദുദീൻ മാധ്യമങ്ങളോട് പറഞ്ഞു.