SHARE

ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിന് മുമ്പ് കനത്ത തിരിച്ചടിയേറ്റ് ബംഗ്ലാദേശ്. പരിശീലനത്തിനിടെ സൂപ്പർ താരം മൊഹമ്മദ് മിഥുന് പരിക്കേറ്റതാണ് ബംഗ്ലാദേശിന് തലവേദന സമ്മാനിക്കുന്നത്. താരത്തിന് രണ്ടാം ടി20 യിൽ കളിക്കാൻ കഴിയില്ലെന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ട്.

രാജ്കോട്ടിൽ നടന്ന പരിശീലനത്തിൽ ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു മിഥുന് പരിക്കേറ്റത്. പരിശീലനത്തിനിടെ സ്കൂപ്പ് ഷോട്ടിന് ശ്രമിച്ച മിഥുന്റെ താടിയിൽ പന്ത് കൊള്ളുകയായിരുന്നു. എന്നാൽ പരിക്കേറ്റതിന് ശേഷവും താരം ബാറ്റിംഗ് പരിശീലനം തുടർന്നെന്നാണ് ലഭിക്കുന്ന വാർത്ത.

ഈ മാസം ഏഴിനാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്ന് മത്സര ടി20 പരമ്പരയിലെ രണ്ടാം മത്സരം രാജ്കോട്ടിൽ നടക്കുന്നത്. ഡെൽഹിയിൽ നടന്ന ആദ്യ മത്സരത്തിൽ ജയിച്ച ബംഗ്ലാദേശ് നിലവിൽ പരമ്പരയിൽ 1-0 ന് മുന്നിലാണ്.