SHARE

ഐ-ലീ​ഗിലെ സൂപ്പർക്ലബ് മൊഹമ്മദൻ എസ്‌സിയെ ഇക്കുറി മാർക്കസ് ജോസഫ് നയിക്കും. ക്ലബ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. ട്രിനിഡാഡ് താരമാണ് ജോസഫ്.

കഴിഞ്ഞ സീസണിൽ സെർബിയൻ മധ്യനിരതാരം നിക്കോള സ്റ്റൊയനോവിച്ചായിരുന്നു മൊഹമ്മദനെ നയിച്ചത്. കൽക്കട്ട ഫുട്ബോൾ ലീ​ഗിൽ കിരീടത്തിലേക്കും ഡ്യൂറാൻഡ് കപ്പ്, ഐ-ലീ​ഗ് എന്നിവയിൽ രണ്ടാം സ്ഥാനത്തേക്കും മൊഹമ്മ​ദൻ മുന്നേറിയത് സ്റ്റൊയനോവിച്ചിന്റെ നേതൃത്വത്തിലായിരുന്നു. എന്നാൽ ഇക്കുറി സ്റ്റൊയനോവിച്ച് ക്ലബ് വിട്ടു. ഈ സാഹചര്യത്തിലാണിപ്പോൾ ജോസഫ് ക്യാപ്റ്റനാകുന്നത്.

31-കാരനായ ജോസഫ് ഫോർവേഡാണ്. കഴിഞ്ഞ സീസണിലാണ് ജോസഫ് മൊഹമ്മദന്റെ ഭാ​ഗമാകുന്നത്. സീസണിൽ ഐ-ലീ​ഗിലും ഡ്യൂറാൻഡ് കപ്പിൽ നിന്നുമായി 20-ലേറെ ​ഗോളും ജോസഫ് നേടിയിരുന്നു.