SHARE

ഐ ലീഗില്‍ മോഹന്‍ ബഗാന് വമ്പന്‍ വിജയം .നെരോക്ക എഫ്‌സിയെയാണ് മോഹന്‍ ബഗാന്‍ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ ആറു ഗോളുകള്‍ക്കായിരുന്നു മോഹന്‍ ബഗാന്റെ വിജയം. ഫ്രാന്‍ ഗോണ്‍സാലെസിന്റെ ഹാട്രിക്കാണ് മോഹന്‍ ബഗാന് ആവേശ വിജയം സമ്മാനിച്ചത്.

10,24,45 മിനിറ്റുകളിലായിരുന്നു ഗോണ്‍സാലെസ് നെരോക്കയുടെ വല കുലുക്കിയത്. 13-ാം മിനിറ്റില്‍ ഫ്രാന്‍ മൊറാന്റേയും 37-ാം മിനിറ്റില്‍ ബാബ ദിവാരയും 70-ാം മിനിറ്റില്‍ ജെസുരാജുമാണ് മറ്റു ഗോളുകള്‍ നേടിയത്.

-Advertisement-

നെരോക്കയുടെ തിരിച്ചടി രണ്ടു ഗോളുകളില്‍ ഒതുങ്ങി. 41-ാം മിനിറ്റിലും ആദ്യ പകുതിയുടെ അധിക സമയത്തിന്റെ രണ്ടാം മിനിറ്റിലുമായിരുന്നു നെരോക്ക ഗോളുകള്‍ നേടിയത്. കളിച്ച 12 മത്സങ്ങളില്‍ ഒന്‍പതെണ്ണവും വിജയിച്ച മോഹന്‍ ബഗാനാണ് ലീഗില്‍ ഒന്നാമത്.