SHARE
മിനർവയ്ക്കെതിരെ സമനില​ഗോൾ നേടിയ ബ​ഗാൻ താരങ്ങളുടെ ആഹ്ലാദം

ഐ-ലീ​ഗിൽ കരുത്തരായ റയൽ കശ്മീരിനെ നെറോക്ക തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ​ഗോളിനാണ് നെറോക്കയുടെ ജയം. മറ്റൊരു മത്സരത്തിൽ മോഹൻ ബ​ഗാനെ മിനർവ സമനിലയിൽ കുടുക്കി.

ഇംഫാലിൽ നടന്ന മത്സരത്തിൽ 62-ാം മിനിറ്റിൽ മാലി താരം ബോബക്കർ ഡിയാറ നേടിയ ​ഗോളിലാണ് നെറോക്ക കശ്മീരിനെ വീഴ്ത്തിയത്. വിജയത്തോടെ പോയിന്റ് നിലയിൽ നെറോക്ക ആറാം സ്ഥാനത്തേക്ക് മുന്നേറി. തോറ്റ റയൽ കശ്മീർ പത്താം സ്ഥാനത്തേക്ക് ഇറങ്ങി.

മിനർവയ്ക്കെതിരെ അവസാന നിമിഷങ്ങളിൽ നേടിയ ​ഗോളിന്റെ ബലത്തിലാണ് ബ​ഗാൻ തോൽവിയിൽ നിന്ന് രക്ഷപ്പെട്ടത്. 20-ാം മിനിറ്റിൽ കാമറൂൺ മുന്നറ്റതാരം അസർ ഡിപൻഡയുടെ ​ഗോളിൽ മിനർവയാണ് മുന്നിലെത്തിയത്. എന്നാൽ 88-ാം മിനിറ്റിൽ ശുഭാ ഘോഷ് നേടിയ ​ഗോളിൽ ബ​ഗാൻ ഒപ്പമെത്തുകയായിരുന്നു.

മത്സരം സമനിലയിലായെങ്കിലും പോയിന്റ് നിലയിൽ ബ​ഗാൻ തന്നെയാണ് ഒന്നാമത്. മിനർവ പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്തുണ്ട്.