SHARE

ഫ്രഞ്ച് ലീ​ഗിൽ നടന്ന തകർപ്പൻ പോരാട്ടത്തിൽ പി.എസ്.ജിയെ തോൽപ്പിച്ച് എ.എസ്.മൊണാക്കോ. രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു സ്വന്തം തട്ടകത്തിൽ മൊണാക്കോയുടെ ജയം. രണ്ട് ​ഗോളിന് പിന്നിൽ പോയ ശേഷം തിരിച്ചടിച്ചായിരുന്നു മൊണാക്കോ ജയം പിടിച്ചെടുത്തത്.

മത്സരം തുടങ്ങി 25-ാം മിനിറ്റിൽ തന്നെ കെയ്ലിൻ എംബാപെയിലൂടെ പി.എസ്.ജി മുന്നിലെത്തി. 12 മിനിറ്റുകൾക്ക് ശേഷം പെനാൽറ്റി വലിയിലെത്തിച്ച് എംബാപെ തന്നെ അവരുടെ ലീഡുയർത്തി. ഇതോടെ പി.എസ്.ജി വൻജയം നേടുമെന്ന് തോന്നലുയർന്നു. എന്നാൽ രണ്ടാം പകുതിയിൽ സ്പാനിഷ് സൂപ്പർതാരം സെസ്ക് ഫാബ്രി​ഗസിനെ കളത്തിലിറക്കാനുള്ള മൊണാക്കോ പരിശീലകൻ നിക്കോ കോവാച്ചിന്റെ നീക്കം വിജയിച്ചു.

രണ്ടാം പകുതി തുടങ്ങ് ഏഴ് മിനിറ്റിനകം കെവിൻ വോളാണ്ടിലൂടെ മൊണാക്കോ തിരിച്ചടിച്ചു. 65-ാം മിനിറ്റിൽ വോളാണ്ടിലൂടെ തന്നെ അവർ ഒപ്പവുമെത്തി. ഫാബ്രി​ഗസാണ് ​ഗോളിന് വഴിയൊരുക്കിയത്. 84-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ചുകൊണ്ട് ഫാബ്രി​ഗസ് മൊണാക്കോയുടെ കിടിലൻ തിരിച്ചുവരവ് പൂർത്തിയാക്കി.