SHARE

ഫുട്ബോൾ മത്സരങ്ങളിലെ റഫറിയിങ് പിഴവുകൾ തീർക്കാൻ കൊണ്ടുവന്നതാണ് വീഡിയോ അസിസ്റ്റ് റഫിറിയിങ്(വാർ) സംവിധാനം. എന്നാൽ ഇപ്പോൾ പല സ്ഥലങ്ങളിലും വാർ തീരുമാനങ്ങൾ വിവാദമാകുന്നുണ്ട്. കളിക്കാർക്കിടയിൽ തന്നെ വാറിനോട് എതിർപ്പ് ശക്തമായിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീ​ഗിലെ മൊണാക്കോയുടെ താരം  റൂബൻ അ​ഗ്വിലാർ ഇഞ്ച്വറി ടൈമിൽ ചുവപ്പുകാർഡ് കിട്ടിയതിന്റെ കലിപ്പ് തീർത്തത് വാർ മോണിറ്ററിനോടാണ്. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ എതിർ ടീം താരത്തെ തടസപ്പെടുത്തിയതിനാണ് അ​ഗ്വിലാർ ചുവപ്പുകണ്ടത്. ഇതിൽ രോക്ഷാകുലനായി കളിക്കളം വിടുന്ന വഴിക്കാണ് വാർ മോണിറ്റർ കണ്ടത്. അതിൽ ആഞ്ഞുതൊഴിച്ച് അ​ഗ്വിലാർ കലിപ്പ് തീർത്തു.

എന്നാൽ ചുവപ്പുകാർഡ് കണ്ടത് മാത്രമല്ല അ​ഗ്വിലാറിനെ പ്രകോപിപ്പിക്കാൻ കാരണം. മത്സരത്തിൽ നേരത്തെ മൊണാക്കോയുടെ എതിർ ടീമായിരുന്ന സെയിന്റ് എറ്റീൻ താരത്തിന് ചുവപ്പുകാർഡ് കൊടുത്ത നടപടി വാർ തിരുത്തിയിരുന്നു. ഇതിലുള്ള കലിപ്പും പ്രതിരോധതാരം തീർക്കുകയായിരുന്നു.