SHARE

ഈ മാസം 22-ം തീയതി ബംഗ്ലാദേശിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റോടെ ഇന്ത്യ ത‌ങ്ങളുടെ ഡേ-നൈറ്റ് ടെസ്റ്റ് അരങ്ങേറ്റം കുറിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായി എത്തുന്ന അന്താരാഷ്ട്ര ഡേ-നൈറ്റ് ടെസ്റ്റ് മത്സരമായതിനാൽ ക്രിക്കറ്റ് പ്രേമികൾ വലിയ ആവേശത്തോടെയാണ് അതിനായി കാത്തിരിക്കുന്നത്. മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയിൽ നിന്ന് അത് പ്രകടവുമാണ്.

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് ആതിഥേയത്വം വഹിക്കുന്ന ഈ മത്സരത്തിനുള്ള ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. മത്സരത്തിന്റെ ആദ്യ മൂന്ന്‌ ദിനങ്ങളിലും 50000 ത്തിന് മേൽ കാണികളെത്തുമെന്ന് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബെംഗാൾ അധികൃതർ ഉറപ്പ് നൽകിക്കഴിഞ്ഞു. ഇതിൽ 17000 ടിക്കറ്റുകൾ ഓൺ ലൈൻ വഴിയാണ് വിൽപ്പന നടത്തിക്കഴിഞ്ഞു. കുറച്ച് ടിക്കറ്റുകൾ അഫിലിയേറ്റഡ് അംഗങ്ങൾക്ക് വിതരണം ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന ടിക്കറ്റുകൾ ഈ മാസം പതിനാലാം തീയതി മുതൽ സ്റ്റേഡിയത്തിലെ ടിക്കറ്റ് കൗണ്ടറുകളിൽ വിൽപ്പനയ്ക്ക് വെക്കും. പതിനാറായിരത്തോളം ടിക്കറ്റുകളാവും കൗണ്ടറിൽ ലഭ്യമാവുക.

അതേ സമയം പ്രശസ്തരായ ഒത്തിരിപ്പേർ ഈഡനിൽ ഡേ-നൈറ്റ് ടെസ്റ്റ് മത്സരം വീക്ഷിക്കാനെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ബംഗ്ലാദേശ് പ്രസിഡന്റ് ഷേഖ് ഹസീന, ബെംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കേന്ദ്ര മന്ത്രി അമിത് ഷാ, എന്നിവർ അവരിൽ ചിലർ മാത്രം.