SHARE

പ്രീസീസണില്‍ രണ്ടു മത്സരങ്ങള്‍ കളിച്ചതില്‍ ഒന്നില്‍ പോലും ജയിക്കാനാവാത്തതിന്റെ നിരാശയിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. കഴിഞ്ഞദിവസം ലിവര്‍പൂളിനോട് തോറ്റതാകട്ടെ 4-1നും. തോല്‍വികള്‍ കോച്ച് ജോസെ മൗറീഞ്ഞോയെ സമ്മര്‍ദത്തിലാക്കിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അതേസമയം കോച്ചും ക്ലബ് മാനേജ്‌മെന്റും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണതായും റിപ്പോര്‍ട്ടുകളുണ്ട്.

ടീമിലേക്ക് പുതിയ കളിക്കാരെ കൊണ്ടു വരുന്നതില്‍ ക്ലബ് പുലര്‍ത്തുന്ന നിസംഗതയാണ് മൗറീഞ്ഞോയെ അസ്വസ്ഥനാക്കുന്നത്. ഈ സീസണില്‍ ടീമിലെത്തിക്കേണ്ട അഞ്ചു താരങ്ങളുടെ ലിസ്റ്റ് മൗറീഞ്ഞോ ക്ലബിന് നല്കിയിരുന്നു. എന്നാല്‍ ഒരാളെ പോലും സ്വന്തം കൂടാരത്തിലെത്തിക്കാന്‍ മാനേജ്‌മെന്റിന് സാധിച്ചിട്ടില്ല. ഇതിനൊപ്പം തോല്‍വികളും വന്നതോടെ ബന്ധവും വഷളായി.