SHARE

പ്രീസീസൺ ടൂർണമെന്റിൽ തുടർച്ചയായി തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കവേ ടീം മാനേജ്മെന്റിനെതിരെ വിമർശനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹൊസെ മൊറീഞ്ഞോ രംഗത്ത്. കഴിഞ്ഞ ദിവസം നടന്ന ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പ് മത്സരത്തിൽ ലിവർപൂളിനോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഈ സീസണിന് മുന്നോടിയായുള്ള ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കേണ്ട അഞ്ച് താരങ്ങളുടെ ലിസ്റ്റ് താൻ മാനേജ്മെന്റിനെ ഏൽപ്പിച്ചു. എന്നാൽ സങ്കടകരമെന്ന് പറയട്ടെ, ഇത് വരെയും അതിൽ നിന്ന് ഒരു താരത്തെപ്പോലും ടീമിലെത്തിക്കാൻ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല‌. ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ ഇനി അധികം ദിവസങ്ങളില്ല, അത് കൊണ്ട് തന്നെ ഇനി ഈ താരങ്ങളെ യുണൈറ്റഡിലെത്തിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ തനിക്ക് സംശയമുണ്ട്. അഥവാ ഇനി പുതിയ താരങ്ങളെ സ്വന്തമാക്കാൻ ഇക്കുറി യുണൈറ്റഡിന് കഴിഞ്ഞില്ലെങ്കിലും നിലവിലുള്ള ടീമിനെ വെച്ച് തങ്ങൾ പരമാവധി പൊരുതും”. മോറീഞ്ഞോ പറഞ്ഞു.