SHARE

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനത്ത് നിന്ന് പുറത്തായ ശേഷം ഇതുവരെ തേടിയെത്തിയ വാ​ഗ്ദാനങ്ങൾ തള്ളിക്കളഞ്ഞതായി ഹോസെ മൗറീന്യോ. യുണൈറ്റഡിൽ നിന്ന് പോയശേഷം ആദ്യമായാണ് മൗറീന്യോ ഭാവിയെക്കുറച്ച് വെളിപ്പെടുത്തുന്നത്.

യുണൈറ്റഡിൽ നിന്ന് പോന്നശേഷം മൂന്ന് ടീമുകൾ എനിക്ക് പരിശീലകസ്ഥാനം വാ​ഗ്ദാനം ചെയ്തു. എന്നാൽ മൂന്നും ഞാൻ തള്ളിക്കളഞ്ഞു, മൗറീന്യോ പറഞ്ഞു. എന്നാൽ സമീപിച്ച ടീമുകൾ ഏതൊക്കെയാണന്ന് മൗറീന്യോ വ്യക്തമാക്കിയില്ല. അതോസമയം മുൻനിര ക്ലബുകളിലേക്ക് പരിശീലകനായി തിരിച്ചെത്താനാണ് ആ​ഗ്രഹമെന്നും മൗറീന്യോ വെളിപ്പെടുത്തി. നിലവിൽ ഒരു സ്പോർട്സ് ചാനലിനായി കളി വിശകലനം ചെയ്യുകയാണ് മൗറീന്യോ.

-Advertisement-

അതേസമയം തന്നെ മുമ്പ് പരിശീലകനായിരുന്ന റയൽ മഡ്രിഡ്, ഇന്റർ മിലാൻ എന്നീ ക്ലബുകൽ മൗറീന്യോയെ വീണ്ടും ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. പോർച്ചു​ഗൽ ദേശീയ ടീമും പുതിയ പരിശീലകനെ തേടുന്നുണ്ട്. നേഷൻസ് ലീ​ഗ് കഴിയുന്നതോടെ ഫെർണാണ്ടോ സാന്റോസ് ഒഴിയുന്ന സ്ഥാനത്തേക്കും മൗറീന്യോയാണ് ആദ്യ പരി​ഗണന