SHARE

താൻ പറയുന്ന നിർദേശങ്ങൾ കളിക്കളത്തിൽ പാടെ അവ​ഗണിക്കുകയാണ് കളിക്കാരെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹോസെ മൗറീന്യോ. യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ യങ് ബോയിസിനെതിരായ മത്സരത്തിന് മുന്നോടിയായി സംസാരിക്കുമ്പോഴാണ് മൊറീന്യോയുടെ വിമർശനം.

യുണൈറ്റഡിന്റെ സീസണിലെ മത്സരങ്ങളിലെല്ലാം തന്നെ ആദ്യ പകുതി വിരസമായിരുന്നു. മാധ്യമങ്ങളും മറ്റ് ആരാധകരുടെ പറയുന്നത് പരിശീലകന്റെ നിർദേശപ്രകാരമാണ് പതിയെ തുടങ്ങുകയും പ്രതിരോധിച്ച് കളിക്കുകയും ചെയ്യുന്നതെന്നാണ്, എന്നാൽ അതല്ലെ സത്യം. ആക്രമിച്ച് കളിക്കാനാണ് ഞാൻ ആവശ്യപ്പെടുന്നത്, എന്നാൽ എന്റെ നിർദേശങ്ങൾ അവർ നിരന്തരം അവ​ഗണിക്കുകയാണ്, മൗറീന്യോ പറഞ്ഞു.

സ്വിസ് ക്ലബ് യങ്ങ് ബോയിസിനെതിരായ മത്സരം നോക്കൗട്ട് മത്സരം പോലെയാണ് കാണുന്നത്. ഈ മത്സരം ജയിക്കാനായില്ലെങ്കിൽ മറ്റ് ടീമുകളുടെ പ്രകടനം കൂടി ആശ്രയിച്ചാലെ യുണൈറ്റഡിന് മുന്നേറാനാകു, മൗറീന്യോ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ക്രിസ്റ്റൽ പാലസിനെതിരായ യുണൈറ്റഡിന്റെ പ്രീമിയർ ലീ​ഗ് മത്സരം ​ഗോൾരഹിത സമനിലയിൽ കലാശിച്ചു