SHARE

ജൂണിൽ പരിശീലനരം​ഗത്തേക്ക് തിരിച്ചെത്തുമെന്ന് ഹോസെ മൗറീന്യോ. ഡിസംബർ പകുതിയോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട മൗറീന്യോ ചാനലുകൾക്കായി കളി വിശലകലനം ചെയ്യുകയാണിപ്പോൾ. അതേസമയം പുതിയ ഒരു ക്ലബിലേക്കായിരിക്കും മൗറീന്യോ എത്തുകയെന്നും വാർത്തകളുണ്ട്

ജൂൺ മാസത്തോടെ പുതിയ ക്ലബിലേക്ക് തിരിച്ചെത്തണമെന്നാണ് ആ​ഗ്രഹം, പുതിയൊരു പ്രീ സീസണടക്കം, ബിഇൻ സ്പോർടിസിനോട് മൗറീന്യോ പറഞ്ഞു. എനിക്ക് വേണ്ടാത്തതെന്താണെന്ന് എനിക്ക് നന്നായി അറിയാം, അതിനാൽ തന്നെ ഇതുവരെ വന്ന മൂന്നോ നാലോ വാ​ഗ്ദാനങ്ങൾ തള്ളിക്കളഞ്ഞിരുന്നു, എനിക്ക് ചേരുന്നത് ഉടൻ വരുമെന്നാണ് കരുതുന്നത്, മൗറീന്യോ കൂട്ടിച്ചേർത്തു

-Advertisement-

യുണൈറ്റഡ് പരിശീലകസ്ഥാനത്ത് നിന്ന് പുറത്തായതിന് ശേഷം പോർച്ചു​ഗീസ് ദേശീയ ടീമും പോർച്ചു​ഗീസ് ക്ലബ് ബെൻഫിക്കയും മൗറീന്യോയെ സമീപിച്ചതായി വാർത്കൾ വന്നിരുന്നു. അതിനിടെ തന്നെ റയൽ മഡ്രിഡ് പരിശീലകസ്ഥാനത്തേക്കും മൗറീന്യോ എത്തുമെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. പിന്നീട് സിനദിൻ സിദാൻ റയലിലേക്ക് തിരിച്ചെത്തുകയായിരുന്നു