SHARE

സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡിന്റെ പ്രതിരോധതാരം എഡർ മിലിറ്റാവോയെ റാഞ്ചാൻ ശ്രമങ്ങളുമായി ഇം​ഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്സ്പർസ്. ഈ മാസം തന്നെ താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ് ടോട്ടനം പരിശീലകൻ ഹോസെ മൗറീന്യോയെന്നാണ് റിപ്പോർട്ടുകൾ.

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മികച്ച ഫോമിൽ കളിക്കുന്ന ക്ലബാണ് ടോട്ടനം. ലീ​ഗിൽ കിരീടപ്പോരാട്ടത്തിലും അവർ മുന്നിലുണ്ട്. ഈ സാഹചര്യത്തിൽ പ്രതിരോധനിരയിൽ കരുത്ത് കൂട്ടാനാണ് മിലിറ്റാവോയ്ക്കായി മൗറീന്യോ ശ്രമിക്കുന്നത്. നിലവിൽ ടീമിലുള്ള പല സെന്റർ ബാക്കുകളും തീരെ പരിചയസമ്പത്തില്ലാത്തവരാണ്. ഇത് മനസിലാക്കിയാണ് മൗറീന്യോയുടെ നീക്കം. 2019-ൽ റയലിലെത്തിയെങ്കിലും ഇതുവരെ ആദ്യ ഇലവനിൽ സ്ഥാനമുറപ്പിക്കാൻ മിലിറ്റാവോയ്ക്കായില്ല. ഈ സാഹചര്യത്തിൽ ക്ലബ് മാറ്റത്തിന് മിലിറ്റാവോ തയ്യാറായേക്കും.

മിലിറ്റാവോയെ സ്വന്തമാക്കാൻ ചെറുതല്ലാത്ത തുക ടോട്ടനം മുടക്കേണ്ടിവരുമെന്നാണ് സൂചന. 3​9 ദശലക്ഷം യൂറോ മുടക്കിയാണ് റയൽ മിലിറ്റാവോയെ ഒപ്പം കൂട്ടിയത്. അതിനാൽ തന്നെ ഏതാണ്ട് 30 ദശലക്ഷം യൂറോ റയൽ താരത്തിന് വിലയിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ.