SHARE

ലോക ക്രിക്കറ്റിൽ മഹേന്ദ്ര സിങ് ധോണി യു​ഗം അവസാനിക്കുന്നു. 2019-20 സീസണിലെ ബി.സി.സി.ഐയുടെ കരാർ ലിസ്റ്റിൽ നിന്ന് മുൻ ഇന്ത്യൻ നായകൻ പുറത്ത്. 2019 ലോകകപ്പിലെ സെമി ഫൈനലിന് ശേഷം ഇതുവരെ ധോണി ഇന്ത്യൻ ടീമിനായി കളിച്ചിട്ടില്ല.

മുൻ വർഷത്തെ കരാരിൽ എ ​ഗ്രേഡ് കാറ്റ​ഗറിയിലാണ് ധോണി ഉൾപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് പുതിയ കരാർ ബി.സി.സി.ഐ പ്രഖ്യാപിച്ചോൾ ധോണിയെ ഒഴിവാക്കി. 2019 ഒക്ടോബർ മുതൽ 2020 സെപ്റ്റംബർ വരെയാണ് പുതിയ കരാർ. ധോണിക്ക് പുറമെ ദിനേഷ് കാർത്തിക്ക്, ഖലീൽ അഹമ്മദ്, വിരമിക്കൽ പ്രഖ്യാപിച്ച അമ്പാട്ടി റായിഡു എന്നിവരെ കൂടി കരാറിൽ നിന്ന് ഒഴിവാക്കി.

-Advertisement-

ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിലാണ് ധോണി അവസാനമായി കളിച്ചത്. തുടർന്ന് ബം​ഗ്ലാദേശ്, വെസ്റ്റ് ഇൻഡീസ്, സൗത്ത് ആഫ്രിക്ക തുടങ്ങിയ ടീമുകൾക്കെതിരായി ഇന്ത്യ പരമ്പര കളിച്ചെങ്കിലും ധോണിയെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല.

അടുത്തിടെ ഇന്ത്യൻ ടീം കോച്ച് രവി ശാസ്ത്രി, ധോണി ഏകദിനത്തിൽ നിന്ന് വൈകാതെ വിരമിക്കും എന്ന് സൂചന നൽകിയിരുന്നു. ഇപ്പോൾ പുതിയ ബി.സി.സി.ഐ കരാറിൽ നിന്നും ഒഴിവാക്കിയതോടെ മുൻ നായകൻ ഭാവിയെക്കുറിച്ച് തീരുമാനമെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.