SHARE

ലോകക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിലൊരാളാണ് എം.എസ് ധോണി. ദേശീയ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന്‌ശേഷം വിക്കറ്റ് കീപ്പറായി മാത്രം കളിക്കുന്ന ധോണി കഴിഞ്ഞ ഏഷ്യാകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയെ നയിച്ചിരുന്നു. ഇപ്പോളിതാ ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 ക്കിടെയും ധോണി ഇന്ത്യൻ ക്യാപ്റ്റൻസി ഏറ്റെടുത്തു. മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ചികിത്സയ്ക്ക് വേണ്ടി പുറത്തേക്ക് പോയപ്പോളായിരുന്നു ധോണി ഇന്ത്യയെ നയിച്ചത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന്റെ പതിനാറാം ഓവറിനിടയിലായിരുന്നു ധോണി ഇന്ത്യൻ ക്യാപ്റ്റനായത്. കിവി താരം കോളിൻ ഡി ഗ്രാൻഡ് ഹോമിന്റെ ക്യാച്ചെടുക്കുന്നതിനിടെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ കൈവിരലിന് പരിക്കേൽക്കുകയും തുടർന്ന് ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങുകയുമായിരുന്നു. മത്സരത്തിൽ ഇന്ത്യയുടെ ഉപനായകനെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ സീനിയർ താരമായ ധോണിക്ക് ടീമിനെ നയിക്കാനുള്ള ദൗത്യം ലഭിക്കുകയായിരുന്നു. തുടർന്ന് ഫീൽഡ് ഒരുക്കുന്നതിന്റേയും മറ്റും ഉത്തവാദിത്വം ഏറ്റെടുത്ത ധോണി, രോഹിത് മടങ്ങിയെത്തുന്നത് വരെ ഇന്ത്യൻ ടീമിനെ നയിച്ചു.

-Advertisement-