SHARE

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് മുംബൈഇന്ത്യൻസിനെ നേരിടാനൊരുങ്ങുമ്പോൾചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണിയെ കാത്തിരിക്കുന്നത് ചെന്നൈ സൂപ്പർ കിംഗ്സ് ജേഴ്സിയിലെ ഒരു തകർപ്പൻനേട്ടം. ഇന്ന് മുംബൈക്കെതിരെ രണ്ട് റൺസ് നേടാൻ കഴിഞ്ഞാൽ ചെന്നൈ ജേഴ്സിയിൽ 4000 റൺസെന്ന നാഴികക്കല്ലിലെത്താൻ ധോണിക്ക് കഴിയും. നിലവിൽ സുരേഷ് റെയ്ന മാത്രമാണ് ഈ നേട്ടത്തിലെത്തിയിട്ടുള്ള‌ചെന്നൈ ‌താരം.

ഇന്ത്യൻ പ്രീമിയർ ലീഗിൽ 178 മത്സരങ്ങളിൽ നിന്ന് 4123 റൺസാണ് ധോണിയുടെ സമ്പാദ്യം. ഇതിൽ 574 റൺസ് അദ്ദേഹം നേടിയത് റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സിന് വേണ്ടി കളിക്കുമ്പോളാണ്. എന്നാൽ ചാമ്പ്യൻസ് ലീഗിൽ ചെന്നൈക്കായി ധോണി 449 റൺസ് നേടിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ചെന്നൈ ജേഴ്സിയിൽ അദ്ദേഹത്തിന്റെ നേട്ടം 3998 റൺസാണ്. നിലവിൽ മികച്ച ഫോമിലുള്ള‌ ധോണി മുംബൈക്കെതിരെ ഇന്ന് നടക്കുന്ന മത്സരത്തിൽ ചരിത്ര നേട്ടത്തിലെത്തുന്നതിനൊപ്പം തകർപ്പൻ ബാറ്റിംഗ് പ്രകടനവും പുറത്തെടുക്കുമെന്നാണ് ആരാധക പ്രതീക്ഷ.