SHARE

ഐപിഎല്ലിന്റെ ആരവങ്ങളുയരുമ്പോള്‍ ധോണി ആരാധകരുടെ ആവേശം ഇരട്ടിയാകുന്നു. ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍കിംഗ്‌സ് താരം കൂടിയായ ധോണി മാര്‍ച്ച് രണ്ടിന് പരിശീലനമാരംഭിക്കും. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ചെന്നൈയുടെ മറ്റു ചില താരങ്ങള്‍ക്കൊപ്പം മാര്‍ച്ച് രണ്ടിന് എംഎ ചിംദംബരം സ്റ്റേഡിയത്തിലാണ് ധോണി പരിശീലനം ആരംഭിക്കുന്നത്. മാര്‍ച്ച് 19 നായിരിക്കും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ എല്ലാ താരങ്ങളേയും ഉള്‍പ്പെടുത്തി പരിശീലനം ആരംഭിക്കുക.

ഏറെ നാളായി ഇന്ത്യന്‍ ടീമില്‍ നിന്നും വിട്ടു നില്‍ക്കുന്ന ധോണിയെ സംബന്ധിച്ച് ഈ ഐപിഎല്‍ നിര്‍ണ്ണായകമാണ്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ ഒരു പക്ഷെ അത് ടീം ഇന്ത്യയിലേയ്ക്കുള്ള തിരിച്ചു വരവിന് വഴിയൊരുക്കും മാത്രമല്ല അടുത്ത ട്വന്റി-ട്വന്റി ലോകകപ്പില്‍ ധോണിയുണ്ടാകുമോ എന്നതും ഒരു പക്ഷെ ഐപിഎല്ലിനു ശേഷം തീരുമാനിക്കപ്പെട്ടേക്കും.