SHARE

ലോകകപ്പിന് മുന്നോടിയായി അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം റഷ്യക്കെതിരെ നടന്ന മത്സരത്തില്‍ ബ്രസീല്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് വിജയം. 29 ന് കരുത്തരായ ജര്‍മ്മനിക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം. എന്നാല്‍ മത്സരത്തില്‍ ജര്‍മ്മന്‍ സൂപ്പര്‍ താരങ്ങളായ മെസൂട്ട് ഓസിലും തോമസും മുള്ളറും കളിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

മത്സരത്തിനായി ബെര്‍ലിനിലേക്ക് തിരിക്കുന്ന ടീമിന്റെ ചിത്രം ജര്‍മ്മനി പുറത്തുവിട്ടിരുന്നു. എന്നാല്‍ ഓസിലും മുള്ളറും ടീമിനൊപ്പമില്ലെന്ന കാര്യം ജര്‍മ്മനി എടുത്തു പറയുകയും ചെയ്തു. സ്‌പെയിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇരുതാരങ്ങളും കളത്തിലിറങ്ങിയിരുന്നു. ഓസില്‍ മുഴുവന്‍ സമയവും കളിച്ചപ്പോള്‍ മുള്ളര്‍ 81 മിനുട്ടുകള്‍ വരെയാണ് കളിച്ചത്. മത്സരം സമനിലയില്‍ അവസാനിക്കുകയും ചെയ്തു.

ബ്രസീലാണെങ്കില്‍ റഷ്യക്കെതിരെ ആധികാരിക ജയം നേടിയതിന്റെ ആവേശത്തിലാണ്. പൗളിഞ്ഞോ, കൗട്ടിഞ്ഞോ, മിറാന്‍ഡ എന്നിവരായിരുന്നു ബ്രസീലിന്റെ സ്‌കോറര്‍മാര്‍. എന്നാല്‍ ഇരുടീമുകള്‍ക്കും കളി പരിക്ഷണമാണെന്ന് ജര്‍മ്മന്‍ കോച്ച് വ്യക്തമാക്കി. ഫിറ്റ്‌നസ് സംബന്ധമായ പ്രശ്‌നങ്ങളാണോ, അതോ ഓസിലിനും മുള്ളര്‍ക്കും വിശ്രമമനുവദിച്ചതാണോയെന്ന് അദ്ദേഹം തുറന്നു പറഞ്ഞില്ല.