SHARE

ഐഎസ്എല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബംഗളുരുവിനെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തി മുംബൈ സിറ്റി എഫ് സിക്ക് വിജയം. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് മുംബൈ വിജയിച്ചത്. 12-ാം മിനിട്ടില്‍ സുബാസിഷ് ബോസാണ് മുംബൈയുടെ ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചത്.

എന്നാല്‍ 58-ാം മിനിറ്റില്‍ മുംബൈയ്ക്ക് പറ്റിയ പിഴവ് ബംഗളുരുവിന് സമനില സമ്മാനിച്ചു. മാറ്റോ ഗ്രിക്കിന്റ സെല്‍ഫ് ഗോളാണ് ബംഗളുരുവിന് അനുഗ്രഹമായത്. 77-ാം മിനിറ്റില്‍ ഡിയോഗോ കാര്‍ലോസിലൂടെ മുംബൈ ലീഡ് നേടി. എന്നാല്‍ 89-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി സുനില്‍ ഛേത്രിയിലൂടെ ലക്ഷ്യം കണ്ടപ്പോള്‍ വീണ്ടും സമനില.

അധിക സമയത്തിന്റെ നാലാം മിനിട്ടില്‍ റോവ്‌ളിന്‍ ബോര്‍ഗസാണ് മുംബൈയ്ക്കു വിജയം സമ്മാനിച്ചത്. മത്സരത്തില്‍ ബംഗളുരു മൂന്ന് മഞ്ഞക്കാര്‍ഡുകള്‍ കണ്ടപ്പോള്‍ മുംബൈ ആറ് മഞ്ഞക്കാര്‍ഡുകള്‍ കണ്ടു. നിലവില്‍ ബംഗളുരു മൂന്നാം സ്ഥാനത്തും മുംബൈ ആറാം സ്ഥാനത്തുമാണ്.