SHARE

സെയ്ദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മുംബൈയ്ക്കു തകര്‍പ്പന്‍ വിജയം. ഹരിയാനയെയാണ് മുംബൈ തകര്‍ത്തത്. എട്ടു വിക്കറ്റിനായിരുന്നു മുംബൈയുടെ വിജയം. നായകന്‍ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗ് വെടിക്കെട്ടാണ് മുംബൈയ്ക്ക് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചത്്. 4.2 ഓവര്‍ ശേഷിക്കെയായിരുന്നു വിജയം. 38 ബോളില്‍ നിന്നും 81 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ഹരിയാനയുടെ കഥ കഴിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഹരിയാന നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണെടുത്തത്. 33 റണ്‍സെടുത്ത ഓപ്പണര്‍ ഹര്‍ഷ്‌ലാല്‍ പട്ടേലായിരുന്നു ഹരിയാനയുടെ ടോപ് സ്‌കോറര്‍. ശിവം ചൗഹാന്‍(28), ചൈതന്യ ബിഷ്‌തോയി (27), രാഹുല്‍ (29 )എന്നിവര്‍ ഹരിയാനയ്ക്കു വേണ്ടി നന്നായി ബാറ്റ് വീശി. മുംബൈയ്ക്കു വേണ്ടി തുഷാര്‍ ദേശ്പാണ്ഡെ 27 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ മുബൈയക്കു സൂര്യകുമാര്‍ യാദവിന്റെ മികച്ച ഫോം കാര്യങ്ങള്‍ എളുപ്പമാക്കി. 38 പന്തില്‍ നിന്നും 11 ഫോറുകളുടേയും മൂന്നു സിക്‌സറുകളുടേയും അകമ്പടിയോടെയായിരുന്നു സൂര്യകുമാര്‍ പുറത്താകാതെ 81 റണ്‍സ് അടിച്ചു കൂട്ടിയത്. ഇതോടെ 15.4 ഓവറില്‍ മുംബൈ നിഷ്പ്രയാസം ലക്ഷ്യം കണ്ടു.