SHARE

ഐ എസ് എല്‍ നാലാം സീസണില്‍ എ ടി കെയ്ക്ക് വേണ്ടി കളിച്ച പ്രതിരോധതാരം അന്‍വര്‍ അലി മുംബൈ സിറ്റി എഫ് സിയിലെത്തിയതായി റിപ്പോര്‍ട്ട്. ഗോള്‍.കോമാണ് താരത്തെ മുംബൈ അടുത്ത ഐ എസ് എല്‍ സീസണിലേക്കായി സ്വന്തമാക്കിയ കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

33കാരനായ താരം ഈ സീസണില്‍ 7 മത്സരങ്ങളാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടി കളത്തിലിറങ്ങിയത്. മുമ്പ് 2016 സീസണില്‍ താരം മുംബെയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. അന്ന് അലക്‌സാണ്ട്രെ ഗുമെയ്‌റാസിന്റെ കീഴില്‍ മുംബൈ ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

നാലാം സീസണില്‍ 18 മത്സരങ്ങളില്‍ നിന്ന് ഏഴും വിയം നേടി ഏഴാം സ്ഥാനത്തായിരുന്നു മുംബൈ. പിന്നീട് ഇന്ത്യന്‍ ആരോസിനെ തോല്‍പ്പിച്ച് അവ സൂപ്പര്‍ കപ്പ് യോഗ്യതയും നേടി. എന്നാല്‍ പ്രീ ക്വാര്‍ട്ടറില്‍ ഈസ്റ്റ് ബംഗാളിനോട് 2-1ന് പരാജയപ്പെട്ട് അവര്‍ പുറത്താവുകയായിരുന്നു.