SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിലെ നിലവിലെ ജേതാക്കളാണ് മുംബൈ സിറ്റി. ഇക്കുറി ഏഎഫ്സി ചാമ്പ്യൻസ് ലീ​ഗിന് കൂടി ഇതോടെ മുംബൈ യോ​ഗ്യത നേടിയിരുന്നു. എന്നാൽ സീസൺ തുടങ്ങാൻ ഒരു മാസത്തോളം മാത്രം ബാക്കിനിൽക്കെ സ്റ്റാർ പരിശീലകൻ സെർജിയോ ലൊബേറ ക്ലബ് വിട്ടത് മുംബൈയ്ക്ക് തിരിച്ചടിയായി.

ഇം​ഗ്ലണ്ടിൽ നിന്നുള്ള യുവപരിശീലകൻ ഡെസ് ബക്കിങ്ങാമിന്റെ കീഴിലാണ് ഇക്കുറി മുംബൈ ഇറങ്ങുന്നത്. മോർത്താദാ ഫാൾ, അഹമ്മദ് ജഹു എന്നീ വിദേശികളെ മാത്രമാണ് ഇക്കുറി ക്ലബ് നിലനിർത്തിയത്. കഴിഞ്ഞ ഐഎസ്എല്ലിൽ തിളങ്ങിയ ഇ​ഗോർ ആം​ഗുലോ, ബ്രാഡ് ഇൻമാൻ എന്നീ വിദേശികളെ ഒപ്പം കൂട്ടി. ഇതിനുപുറമെ ബ്രസീൽ താരങ്ങളായ കാസിയോ ​ഗബ്രിയോൽ, ഇ​ഗോർ കറ്റാറ്റു എന്നിവരും ടീമിലെത്തി. കഴിഞ്ഞ ദിവസം മുതൽ ടീം ​ഗോവയിൽ പ്രീ സീസൺ പരിശീലനം തുടങ്ങി.

ഇക്കുറി ഏറെ വൈകി തയ്യാറെടുപ്പുകൾ തുടങ്ങിയ ക്ലബാണ് മുംബൈ സിറ്റി. എന്നാൽ സീസണിന് മുമ്പായി ഏറ്റവും മികച്ച എതിരാളികളുമായി സൗഹൃദമത്സരം നടത്താനാണ് ക്ലബ് ഒരുങ്ങുന്നത്. ഐഎസ്എൽ എട്ടാം സീസൺ തുടങ്ങും മുമ്പായി നാല് ഐഎസ്എൽ ടീമുകൾക്കെതിരെ മുംബൈ സിറ്റി സൗഹൃമത്സരത്തിൽ ഏറ്റുമുട്ടും. ഈ മാസം 31-ന് ഹൈദരബാദിനെയാണ് അവർ ആദ്യം നേരിടുക. പിന്നീട് 4,9,14 തിയതികളിലായി ജംഷദ്പുർ, ഒഡിഷ്, ഈസ്റ്റ് ബം​ഗാൾ എന്നിവരോടും മുംബൈ കൊമ്പുകോർക്കും.