SHARE

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേഓഫിനു വേണ്ടിയുള്ള പോരാട്ടം കനക്കുന്നു. വെള്ളിയാഴ്ച്ച നടന്ന മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരായ മുംബൈ സിറ്റിയെ ഒരു ഗോളിന് വീഴ്ത്തി ജെംഷഡ്പൂര്‍ എഫ്‌സി പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കി. മെമോ (80) ആണ് ടാറ്റാ ടീമിന് നിര്‍ണായകമായ മൂന്നു പോയിന്റ് നേടിക്കൊടുത്ത ഗോള്‍ നേടിയത്.

സ്വന്തം തട്ടകത്തിലെ ജയത്തോടെ ജെംഷഡ്പൂരിന് 15 കളിയില്‍ നിന്ന് 23 പോയിന്റായി. ഇപ്പോഴും അഞ്ചാം സ്ഥാനത്ത് തന്നെയാണെങ്കിലും രണ്ടാംസ്ഥാനക്കാരായ മുംബൈയുമായുള്ള വ്യത്യാസം വെറും നാലു പോയിന്റ് മാത്രമാണ്. മുംബൈ (27), ഗോവ (25), നോര്‍ത്ത്ഈസ്റ്റ് (24) എന്നിങ്ങനെയാണ് പോയിന്റ് നിലയിലുള്ള ആദ്യ നാലു ടീമുകളുടെ അവസ്ഥ. 31 പോയിന്റുള്ള ബെംഗളൂരു എഫ്‌സി ഏറെക്കുറെ പ്ലേഓഫ് ഉറപ്പിച്ചു.

വിമാനാപകടത്തില്‍ ജീവന്‍ വെടിഞ്ഞ അര്‍ജന്റൈന്‍ ഫുട്‌ബോളര്‍ എമിലിയാനോ സലക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് മത്സരം ആരംഭിച്ചത്. ഒരു മിനിറ്റ് മൗനാചരണം ആചരിച്ചാണ് സലക്കുള്ള ആദരവ് ഐഎസ്എല്‍ ആദരവ് പ്രകടിപ്പിച്ചത്.