ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് ഫീൽഡിങ് തിരഞ്ഞെടുത്തു. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം
നിർണായക് മത്സരത്തിൽ പ്രധാനപ്പെട്ട മാറ്റവുമായാണ് സൂപ്പർ കിങ്സ് ഇറങ്ങുന്നത്. ടീമിൽ മൂന്ന് വിദേശ താരങ്ങൾ മാത്രമാണുള്ളത്. കഴിഞ്ഞ മത്സരത്തിൽ കളിച്ച് മിച്ചല്‍ സാന്റനറിന് പകരം ഇന്ത്യൻ പേസർ മോഹിത് ശർമയ്ക്കാണ് അവസരം നൽകിയിരിക്കുന്നത്. ഷെയിൻ വാട്സന്ഡ, ഡ്വെയിൻ ബ്രാവോ, ഇമ്രാൻ താഹിർ എന്നിവരാണ് വിദേശതാരങ്ങൾ
അതേസമയം മുംബൈ ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. വിദേശതാരം മിച്ചൽ മക്ലീനഗൻ ഇന്ന് കളിക്കുന്നില്ല ജാസൻ ബെരൻഡോർഫാണ് പകരക്കാരനായെത്തുന്നത്. മായങ്ക് മാർക്കണ്ടേയ്ക്ക് പകരം രാഹുൽ ചഹാർ കളിക്കും