SHARE

ഐ.പി.എൽ കലാശപ്പോരിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബാറ്റിങ് തിരഞ്ഞെടുത്തു. ഹൈദരബാദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.

നിർണായകമായ ഫൈനൽ പോരാട്ടത്തിനിറങ്ങുന്ന മുംബൈ ടീമിൽ ഒരു മാറ്റമുണ്ട്. കഴിഞ്ഞ മത്സരത്തിൽ കളിച്ച ജയന്ത് യാദവ് ഇന്ന് കളിക്കുന്നില്ല. പകരം മിച്ച് മക്ലീ​നെ​ഗനാണ് ഇറങ്ങുന്നത്. അതേസമയം മാറ്റങ്ങളൊന്നുമില്ലാതെയാണ് ചെന്നൈ ഇറങ്ങുന്നത്.

നേരത്തെ സീസണിൽ ആദ്യ പ്ലേഓഫിലടക്കം മൂന്ന് തവണ ചെന്നൈയെ തകർത്തതിന്റെ ആത്മവിശ്വസത്തിലാണ് മുംബൈ ഇറങ്ങുന്നത്. നിർണായക മത്സരങ്ങളിൽ മികവിലേക്കുയരാമെന്ന പ്രതീക്ഷയിലാണ് ചെന്നൈ