SHARE

ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് ഫീൽഡിങ് തിരഞ്ഞെടുത്തു. ചെന്നൈയിലാണ് മത്സരം അരങ്ങേറുന്നത്.

ഒട്ടേറെ മാറ്റങ്ങളുമായാണ് നിർണായക മത്സരത്തിൽ ഇരുടീമുകളും ഇറങ്ങുന്നത്. ചെന്നൈ നിരയിൽ മൂന്ന് മാറ്റങ്ങളാണ്. ക്യാപ്റ്റനും സൂപ്പർ താരവുമായ മഹേന്ദ്ര സിങ് ധോണി ഇന്ന് കളിക്കുന്നില്ല. ധോണിക്ക് പുറമേ രവീന്ദ്ര ജഡോജ, ഫാഫ് ഡുപ്ലെസിസ് എന്നിവരും ഇന്ന് കളിക്കുന്നില്ല. ഇവർക്ക് പകരം ധ്രുവ് ഷൂറി, മുരളി വിജയ്, മിച്ചൽ സാന്റനർ എന്നിവരാണ് ഇന്ന് കളിക്കുന്നത്.

മുംബൈ നിരയിൽ രണ്ട് മാറ്റമുണ്ട്. ബെൻ കട്ടിങ്ങും മായങ്ക് മാർക്കണ്ടെയും ഇന്ന് കളിക്കില്ല. ഇവർക്ക് പകരം ഇവിൻ ലെവിസ്, അനുകൂൽ റോയ് എന്നിവരാണ് കളിക്കുന്നത്.