ഐ പി എല്ലില്‍ താരങ്ങളെ നിലനിര്‍ത്തുന്നതിന് സമയം അവസാനിരിക്കേ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തുന്നത് രോഹിത് ശര്‍മ്മയെയും ഹാര്‍ഡിക് പാണ്ഡ്യയെയും ക്രുനാല്‍ പാണ്ഡ്യയെയുമാണെന്ന് സ്‌പോര്‍ട്‌സ് കീഡ റിപ്പോര്‍ട്ട് തചെയ്യുന്നു. മികച്ച ഫോമിലുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ മുംബൈ നിലനിര്‍ത്തുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിരുന്നു.
ഐ പി എല്ലിലൂടെ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ച ഹാര്‍ദിക് കൂറ്റനടികള്‍ക്ക് പേര് കേട്ട താരമാണ്. അതോടൊപ്പം മികച്ച ബൗളിംഗ് പ്രകടനവും താരം നടത്തുന്നുണ്ട്. ക്രുനാല്‍ പാണ്ഡ്യയാകട്ടെ, ഇതുവരെ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടില്ലെങ്കിലും 25 ഐ പി എല്‍ മത്സരങ്ങളില്‍ നിന്ന് 480 റണ്‍സും 16 വിക്കറ്റുകളും സ്വന്തമാക്കിയ താരമാണ്. അന്താരാഷ്ട്ര മത്സരം കളിക്കാത്ത താരമായത് കൊണ്ട് ക്രുനാലിനെ നിലനിര്‍ത്തുമ്പോള്‍ 3 കോടി രൂപയാണ് ടീമിന് ചെലവഴിക്കേണ്ടി വരിക. എന്നാല്‍ അന്താരാഷ്ട്ര മത്സരം കളിച്ച താരമാണെങ്കില്‍ നിലനിര്‍ത്താന്‍ 7 കോടി രൂപ ചെലവഴിക്കേണ്ടി വരും.
അത് കൊണ്ടാണ് താരത്തെ നിലനിര്‍ത്താന്‍ മുംബൈ തയ്യാറാവുന്നത്. ഈ സാഹചര്യത്തില്‍ സൂപ്പര്‍ താരം കീറോണ്‍ പൊള്ളാര്‍ഡിനെയും ജസ്പ്രീത് ബുംറയെയും മുംബൈക്ക് റെറ്റ് ടു മാച്ച് കാര്‍ഡുകള്‍ ഉപയോഗിച്ച് സ്വന്തമാക്കാനും കഴിയും.