SHARE

പന്ത്രണ്ടാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കേ ഇന്ത്യൻ സൂപ്പർ താരം യുവരാജ് സിംഗ് ടൂർണമെന്റിനായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ കുറച്ച് നാളുകളായി ഫോം നഷ്ടത്തെത്തുടർന്ന് ബുദ്ധിമുട്ടുന്ന യുവി ഇത്തവണത്തെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരമാണ്.

ടൂർണമെന്റിന് മുന്നോടിയായുള്ള പരിശീലനം തുടങ്ങിയ യുവി ഇപ്പോൾ വാർത്തയായിരിക്കുന്നത്. നെറ്റ്സ് പരിശീലനത്തിനിടെ ഹെലികോപ്റ്റർ ഷോട്ട് പ്രാക്ടീസ് ചെയ്താണ്. ഇന്ത്യൻ താരം മഹേന്ദ്ര സിംഗ് ധോണിയുടെ കണ്ടെത്തലായ ഹെലികോപ്റ്റർ ഷോട്ട് കളിക്കുന്ന യുവിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. നെറ്റ്സ് പരിശീലനത്തിനിടെ മിഡ് വിക്കറ്റ് ഏരിയയിലേക്കായിരുന്നു‌യുവിയുടെ ഹെലികോപ്റ്റർ ഷോട്ട്‌.