SHARE

പതിനാലാം സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും, മുൻ ചാമ്പ്യന്മാരായ സൺ റൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് പോരാട്ടം.‌ തങ്ങളുടെ രണ്ടാം മത്സരത്തിൽ ആവേശോജ്ജ്വല തിരിച്ചു വരവ് നടത്തി കൊൽക്കത്തയെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ഈ മത്സരത്തിനിറങ്ങുന്നതെങ്കിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ പരാജയപ്പെട്ടതിന്റെ നിരാശയിലാണ് ഹൈദരാബാദ് മത്സരത്തിനെത്തുന്നത്.

ഈ‌ സീസണിൽ ഇതു വരെ വിജയം ‌നേടാൻ കഴിഞ്ഞിട്ടില്ലാത്ത ഏക ടീമാണ് ഇപ്പോൾ സൺ റൈസേഴ്സ് ഹൈദരാബാദ്. ഇന്ന് മുംബൈക്കെതിരെ വിജയിച്ച് ആ നാണക്കേട് മാറ്റാമെന്ന വിശ്വാസത്തിലാണ് വാർണറുടെ സംഘം മത്സരത്തിനിറങ്ങുക. അതേ സമയം മത്സരത്തിൽ വിജയിച്ച് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താനാണ് രോഹിത് ശർമ്മയുടെ മുംബൈ ശ്രമിക്കുക. ഇത് കൊണ്ടു‌ തന്നെ രണ്ട്‌ ടീമുകളും തങ്ങളുടെ ഏറ്റവും മികച്ച പ്ലേയിംഗ് ഇലവനെയായിരിക്കും ഇന്ന് കളത്തിലിറക്കുക.

ഇന്ന് മുംബൈ ഇന്ത്യൻസും, സൺ റൈസേഴ്സ് ഹൈദരാബാദും കളിപ്പിക്കാൻ സാധ്യതയുള്ള പ്ലേയിംഗ് ഇലവനെ നോക്കാം,

സൺ റൈസേഴ്സ് ഹൈദരാബാദ് – ഡേവിഡ് വാർണർ, വൃദ്ധിമാൻ സാഹ, മനീഷ് പാണ്ടെ, ജോണി ബെയർസ്റ്റോ, അബ്ദുൾ സമദ്, പ്രിയം ഗർഗ്, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ, ഭുവനേശ്വർ കുമാർ, ടി നടരാജൻ, ജെ സുചിത്.

മുംബൈ ഇന്ത്യൻസ് – രോഹിത് ശർമ്മ, ക്വിന്റൺ ഡി കോക്ക്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ട്യ, കീറൺ പൊള്ളാർഡ്, കൃണാൽ പാണ്ട്യ, രാഹുൽ ചഹർ, ജെയിംസ് നീഷാം, ട്രെന്റ് ബോൾട്ട്, ജസ്പ്രിത് ബും ൽറ.