SHARE

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സെമിഫൈനലിന്റെ ഒന്നാംപാദ മത്സരത്തില്‍ മുംബൈ സിറ്റി എഫ് സിയെ തകര്‍ത്ത് എഫ് സി ഗോവ. മുംബൈ ഫുട്‌ബോള്‍ അറീനയില്‍ വെച്ച് നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ഗോവ വിജയിച്ചത്. മൊര്‍ത്താഡ ഫാള്‍ ഗോവയ്ക്ക് വേണ്ടി ഇരട്ട ഗോളുകള്‍ നേടി.

മത്സരത്തിന്റെ 20ാം മിനുട്ടില്‍ റാഫേല്‍ ബാസ്റ്റോസ് നേടിയ ഗോളില്‍ മുംബൈയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 11 മിനുട്ടിനകം ഗോള്‍ തിരിച്ചടിച്ച് ജാക്കിചന്ദ് സിംഗ് ഗോവയെ ഒപ്പമെത്തിച്ചു. 39ാം മിനുട്ടില്‍ മൊര്‍ത്താഡ ഫാള്‍ തന്റെ ആദ്യ ഗോള്‍ നേടി ഗോവയ്ക്ക് ലീഡ് സമ്മാിനിക്കുകയും ചെയ്തു. രണ്ടാം പകുതിയില്‍ കൂടുതല്‍ അക്രമിച്ച് കളിക്കുന്ന ഗോവയെയാണ് കണ്ടത്.

51ാം മിനുട്ടില്‍ ഫെറാന്‍ കോറോമിനാസ് ഗോവയ്ക്കായി മുംബൈ ഗോള്‍വല കുലുക്കി. തൊട്ടുപിന്നാലെ മൊര്‍ത്താഡ ഫാള്‍ തന്റെ രണ്ടാം ഗോളും ടീമിന്റെ നാലാം ഗോളും നേടി. 82ാം മിനുട്ടില്‍ ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ് ഗോളടി പൂര്‍ത്തിയാക്കിയതോടെ മുംബൈ നാണംകെട്ട പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. 12നാണ് ഗോവ-മുംബെെ രണ്ടാം പാദ സെമിഫൈനൽ.