SHARE

ഐ.പി.എല്ലിലെ ആവേശപ്പോരാട്ടത്തിൽ ടോസ് നേടിയ റോയൽ ചാലഞ്ചേഴ്സ് ബെം​ഗളുരു മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിനയച്ചു. ബെം​ഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും നയിക്കുന്ന ടീമുകൾ ഏറ്റുമുട്ടുന്ന പോരാട്ടം എന്ന നിലയിൽ മത്സരം ശ്രദ്ധേയമാണ്

നിർണായകമായ രണ്ട് മാറ്റങ്ങളുമായാണ് മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നത്. സൂപ്പർ ബൗളർ ലസിത് മലിം​ഗ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. മായങ്ക് മാർക്കണ്ടെയും ടീമിലെത്തിയിട്ടുണ്ട്. അതേസമയം ബെൻ കട്ടിങ്, റാഷിക് സലാം എന്നിവരാണ് ടീമിൽ നിന്ന് പുറത്തായത്.

അതേസമയം നിർണായക മത്സരമായിട്ടും ചെന്നൈയ്ക്കെതിരായ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട അതേ ടീമിനെ തന്നെയാണ് കോഹ്ലി ഇറക്കുന്നത്.