SHARE

ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയ് ഈ സീസണില്‍ ഇംഗ്ലീഷ് കൗണ്ടിയില്‍ കളിക്കും. എസെക്‌സിനു വേണ്ടിയാകും താരം പാഡണിയുക. അഞ്ചാം ടെസ്റ്റോടെ വിരമിക്കുന്ന അലിസ്റ്റര്‍ കുക്കും കളിക്കുന്നത് എസെക്‌സിനു വേണ്ടിയാണ്. ഇതോടെ ഇരുവരും ഓപ്പണിംഗ് പങ്കാളികളാകാന്‍ സാധ്യത തെളിഞ്ഞു. എസെക്‌സിനായി കളിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാകും വിജയ്.

ഹര്‍ഭജന്‍ സിംഗ്, ഗൗതം ഗംഭീര്‍ എന്നിവര്‍ നേരത്തെ എസെക്‌സിനായി കളിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ടു ടെസ്റ്റിലും വിജയ് കളിച്ചിരുന്നു. അവസാന രണ്ടു ടെസ്റ്റില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ആകെ നേടാനായത് വെറും 26 റണ്‍സ് മാത്രമാണ്. 34കാരനായ ഇന്ത്യന്‍ താരത്തിന് ചുവപ്പു പന്തില്‍ കൂടുതല്‍ മത്സര പരിചയം ലഭിക്കാന്‍ കൗണ്ടിയിലെ മത്സരങ്ങള്‍ തുണയാകും.