SHARE

ഇന്ന് നടന്ന മുഷ്താഖ് അലി ടി20 ടൂർണമെന്റ് മത്സരത്തിൽ വെറും 25 പന്തുകളിൽ വിജയം കണ്ടെത്തി തമിഴ്നാടും, 26 പന്തുകളിൽ വിജയം നേടി ഗുജറാത്തും. തമിഴ്നാട്, മണിപ്പൂരിനേയും, ഗുജറാത്ത്, സിക്കിമിനെയുമാണ് നാണം കെടുത്തിയത്. തമിഴ്നാടിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മണിപ്പൂർ 55 റൺസിൽ ഓളൗട്ടായപ്പോൾ, വെറും 4.1 ഓവറുകളിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി തമിഴ്നാട് വിജയം കാണുകയായിരുന്നു. 14 പന്തിൽ 33 റൺസെടുത്ത മുരളി വിജയുടെ വെടിക്കെട്ടാണ് തമിഴ്നാടിന് അതിവേഗം ജയം സമ്മാനിച്ചത്. അതേ സമയം ഗുജറാത്തിനെതിരായ മത്സരത്തിൽ 49 റൺസിന് സിക്കിം പുറത്താവുകയായിരുന്നു. വിജയം പിന്തുടർന്ന ഗുജറാത്താവട്ടെ 4.2 ഓവറുകളിൽ 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കണ്ടു.

മുഷ്താഖ് അലി ട്രോഫിയിൽ ഇന്ന് നടന്ന മറ്റ് മത്സരങ്ങളുടെ ഫലങ്ങൾ ഇങ്ങനെ,

ജാർഖണ്ഡ് 7 വിക്കറ്റിന് നാഗാലൻഡിനെ പരാജയപ്പെടുത്തി.

മഹാരാഷ്ട്ര 6 വിക്കറ്റിന് ഹൈദരാബാദിനെ കീഴടക്കി.

സൗരാഷ്ട്രയെ, ഒഡീഷ 49 റൺസിന് കീഴടക്കി.

അരുണാചൽ പ്രദേശിനെ ഹിമാചൽ 6 വിക്കറ്റിന് കീഴടക്കി

ബീഹാറിനെ, ബറോഡ 10 വിക്കറ്റിന് തകർത്തു.

മിസോറാമിനെ, അസം 9 വിക്കറ്റിന് കീഴടക്കി.

ആന്ധ്ര 4 വിക്കറ്റിന് ഉത്തരാഖണ്ഡിനെ മറികടന്നു

രാജസ്ഥാൻ 5 വിക്കറ്റിന് ഉത്തർപ്രദേശിനെ പരാജയപ്പെടുത്തി.

മുംബൈ 3 വിക്കറ്റിന് ബെംഗാളിനെ കീഴടക്കി.

സർവ്വീസസ് 21 റൺസിന് ഗോവയെ മറികടന്നു.

ചണ്ഡീഗഡ് 6 വിക്കറ്റിന് ഛത്തീസ്ഗഡിനെ കീഴടക്കി.

പുതിച്ചേരിയെ, ഹരിയാന 6 വിക്കറ്റിന് തോൽപ്പിച്ചു.

ജമ്മു ആൻഡ് കാശ്മീർ 8 വിക്കറ്റിന് ഡെൽഹിയെ തകർത്തു.

റെയിൽവേസ്, പഞ്ചാബിനെ 5 റൺസിന് കീഴടക്കി.