SHARE

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ബംഗ്ലാദേശിന് ആശ്വസിക്കാന്‍ വക നല്കിയത് സാബീര്‍ റഹ്മാന്‍ പൊരുതി നേടിയ സെഞ്ചുറിമാത്രം. സാബീറിന്റെ സെഞ്ചുറിയിലും മുകളിലാണ് പേസ് ബൗളര്‍ മുസ്താഫിസൂര്‍ റഹ്മാന്റെ ബൗളിംഗിലെ നാണംകെട്ട പ്രകടനം.

കിവി ബാറ്റ്‌സ്മാന്മാര്‍ തകര്‍ത്തടിച്ചപ്പോള്‍ പത്തോവറില്‍ 93 റണ്‍സാണ് സ്റ്റാര്‍ ബൗളര്‍ വിട്ടുകൊടുത്തത്. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ മൂന്നക്കം കടക്കുകയെന്ന നാണക്കേടില്‍ നിന്ന് കഷ്ടിച്ചാണ് താരം രക്ഷപ്പെട്ടത്. ഒപ്പം ഏറ്റവുമധികം റണ്‍സ് ഒരു മത്സരത്തില്‍ വഴങ്ങിയ താരമെന്ന റിക്കാര്‍ഡും നേരിയ വ്യത്യാസത്തില്‍ വഴിമാറി. ഷാഫിയുല്‍ ഇസ്‌ലാം (97,95 റണ്‍സ്) രണ്ടുതവണ കൂടുതല്‍ റണ്‍സ് വഴങ്ങിയിട്ടുണ്ട്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത് 50 ഓവറില്‍ ആറുവിക്കറ്റിന് 330 റണ്‍സെന്ന പടുകൂറ്റന്‍സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ ബംഗ്ലാദേശ് മറുപടി 242 റണ്‍സിലൊതുങ്ങി. 102 റണ്‍സെടുത്ത സബ്ബീര്‍ റഹ്മാന്‍ ഒറ്റയ്ക്ക്‌പൊരുതിയെങ്കിലും 6 വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിക്ക് മുന്നില്‍ അവര്‍ തകര്‍ന്ന് വീഴുകയായിരുന്നു.