പൂര്‍ണ്ണ നഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് വനിതാ ക്രിക്കറ്റ് താരം. ഇംഗ്ലണ്ട് താരം സാറാ ടെയ്ലറാണ് നഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്തത് . വുമണ്‍സ് ഹെല്‍ത്ത് എന്ന ആരോഗ്യ മാഗസിനു വേണ്ടിയായിരുന്നു ഫോട്ടോ ഷൂട്ട്. വനിതകളുടെ മാനസീകാരോഗ്യ ബോധവത്ക്കരണത്തിന്റെ ഭാഗമായായരുന്നു പരിപാടി. വനിതാ ക്രിക്കറ്റില്‍ അറിയപ്പെടുന്ന വിക്കറ്റ് കീപ്പര്‍ കൂടിയാണ് സാറാ.
എന്നെ അടുത്തറിയാവുന്നവര്‍ക്ക് ഇതൊരു അത്ഭുതമായിരിക്കും. കാരണം എന്നെ സംബന്ധിച്ചടത്തോളം ഇതൊരു പ്രശ്നനുള്ള കാര്യമാണ്. എന്നാല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാനായതില്‍ തനിക്ക് അഭിമാനമുണ്ടെന്നും അതിനു ശേഷം താന്‍ കൂടുതല്‍ കരുത്തയായെന്നും മാഗസിന് അധികൃതരോട് നന്ദിയുണ്ടെന്നും സാറാ ചിത്രത്തിന്റെ അടിക്കുറുപ്പായി എഴുതി.
സാറ തന്നെയാണ് ചിത്രംപുറത്തു വിട്ടത്. അറിയപ്പെടുന്ന വനിതാ താരത്തിന്റെ നഗ്ന ഫോട്ടോ ഷൂട്ട് ഇതിനകം തന്നെ ക്രിക്കറ്റ് മേഖലയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. ഇതു കൂടുതല്‍ വിവാദങ്ങളിലേയ്ക്ക് കടക്കാനുള്ല സാധ്യതയും കുറവല്ല.