SHARE

അയര്‍ലന്‍ഡ്, സ്‌കോട്‌ലന്‍ഡ്, നെതര്‍ലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡുകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന യൂറോപ്പ്യന്‍ ക്രിക്കറ്റ് ലീഗിന് പേരിട്ടു. ഓഗസ്റ്റ് 30 മുതല്‍ സപ്തംബര്‍ 22 വരെ നടക്കുന്ന ലീഗിന് യൂറോ ടി20 സ്ലാം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മൂന്നു രാജ്യങ്ങളില്‍ നിന്നായി 6 ടീമുകള്‍ ഏറ്റുമുട്ടുന്ന ലീഗില്‍ 33 മത്സരങ്ങളാണ് ഉണ്ടായിരിക്കുക.

ഓരോ ടീമിലും മിനിമം 9 ആഭ്യന്തര താരങ്ങള്‍ ഉണ്ടായിരിക്കണം. അതോടൊപ്പം പരമാവധി 7 വിദേശ താരങ്ങളെ വരെ സ്വന്തമാക്കുകയും ചെയ്യാം. ഒരു മത്സരത്തില്‍ കളിക്കുന്ന ടീമില്‍ 6 ആഭ്യന്തര താരങ്ങളെങ്കിലും ഉണ്ടായിരിക്കുകയും വേണം. യൂറോ ടി20 സ്ലാമിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വരുമെന്നാണ് കരുതപ്പെടുന്നത്. ഏപ്രില്‍ മാസത്തില്‍ ലീഗിന്റെ ഔദ്യോഗികമായ ലോഞ്ചിംഗും നടന്നേക്കും. എന്തായാലും പുതിയൊരു ടി20 ലീഗ് വരുന്ന ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.