SHARE

കോപ്പാ ഇറ്റാലിയയിൽ നിലവിലെ ജേതാക്കളായ നാപ്പോളിക്ക് ക്വാർട്ടർ ഫൈനലിൽ ഞെട്ടിക്കുന്ന തോൽവി. ലീ​ഗിൽ തപ്പിത്തടയുന്ന നാപ്പോളിയാണ് അപാരഫോമിലുള്ള ലാസിയോയെ അട്ടിമറിച്ച് സെമിയിലേക്ക് മുന്നേറിയത്. എതിരില്ലാത്ത ഒരു ​ഗോളിനായിരുന്നു നാപ്പോളിയുടെ ജയം

നാപ്പോളിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ രണ്ടാം മിനിറ്റിൽ തന്നെ ആതിഥേയർ ലീഡെടുത്തു. ലോറെൻസോ ഇൻസിയേനെയാണ് വലകുലുക്കിയത്. പീറ്റർ സിലിയെൻസ്കി ​ഗോളിന് വഴിയൊരുക്കി. ഈ ഒറ്റ ​ഗോൾ ലീ​ഡ് അവസാനം നിമിഷം വരെ നിലനിർത്താൻ പി.എസ്.ജിക്ക് സാധിച്ചു. ഇതിനിടെ ഒപ്പമെത്താൻ ലഭിച്ച സുവർണാവസരമായിരുന്ന ഒരു പെനാൽറ്റി ലാസിയോ സൂപ്പർതാരം സിറോ ഇമ്മോബീൽ പാഴാക്കുകയും ചെയ്തു.

-Advertisement-

വിജയിച്ച നാപ്പോളി സെമി ഫൈനലിലേക്ക് മുന്നേറി. ഇന്റർ മിലാൻ- ഫിയോറെന്റിന ക്വാർട്ടർ പോരാട്ടത്തിലെ വിജയികളെയായിരിക്കും നാപ്പോളി സെമിയൽ നേരിടുക. ഫെബ്രുവരി-മാർച്ച മാസങ്ങളിലാണ് സെമി മത്സരങ്ങൾ.