SHARE

ഇറ്റാലിയൻ സൂപ്പർ ക്ലബ് നാപ്പോളിയുടെ കഷ്ടകാലം മാറുന്നില്ല. ഇന്നലെ നടന്ന ലീ​ഗ് മത്സരത്തിൽ സ്വന്തം ​ഗ്രൗണ്ടിൽ ഫിയോറെന്റിനയോട് തോറ്റതോടെ സെരി എ പോയിന്റ് പട്ടികയിൽ 13-ാം സ്ഥാനത്തേക്ക് നാപ്പോളി വീണു

നാപ്പോളിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ​ഗോളിനായിരുന്നു ഫിയോറെന്റിനയുടെ ജയം. 26-ാം മിനിറ്റിൽ ഫെഡെറിക്കോ ചീസെയാണ് ഫിയോറെന്റിനയുടെ ആദ്യ ​ഗോൾ നേടിയത്. 74-ാം മിനിറ്റിൽ ഡുസാൻ വ്ലഹോവിച്ച് ഫിയോറെന്റിനയുടെ രണ്ടാം ​ഗോളും നേടി. വിജയത്തോടെ പോയിന്റ് പട്ടികയിലും നാപ്പോളിയെ മറികടന്ന് ഫിയോറെന്റിന 12-ാം സ്ഥാനത്തെത്തി.

പുതിയ പരിശീലകനായി വിഖ്യാത ഇറ്റാലിയൻ താരം ​ഗെന്നാരോ ​ഗട്ടൂസോ എത്തിയിട്ടും നാപ്പോളിക്ക് രക്ഷയില്ല എന്നാണ് ഫിയോറെന്റിനക്കെതിരായ മത്സരഫലം സൂചിപ്പിക്കുന്നത്. ​ഗട്ടൂസോ സ്ഥാനമേറ്റശേഷം നടന്ന അഞ്ച് സെരി എ മത്സരങ്ങളിൽ നാലിലും നാപ്പോളി തോറ്റു. ലീ​ഗിൽ പിന്നിലുള്ള സസ്സോളോയ്ക്കെതിരെ മാത്രമാണ് നാപ്പോളി ജയിച്ചത്.