SHARE

ചൈനീസ് സൂപ്പർ ലീ​ഗിലേക്ക് ചേക്കേറാനൊരുങ്ങുന്ന താരങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇറ്റാലിയൻ ക്ലബ് നാപ്പോളിയുടെ പ്രസിഡന്റ് ഔറേലിയോ ഡി ലോറന്റിസ്. നാപ്പോളിയുടെ സൂപ്പർതാരങ്ങളായ ഡ്രെയിസ് മെർട്ടൻസും, ജോസ് കാല്ലെയോണും സീസണൊടുവിൽ ചൈനയിലേക്ക് പോകുമെന്ന് വർത്തകളോട് പ്രതികരിക്കുകയായിരുന്നു ഔറേലിയ

2013 മുതൽ നാപ്പോളിയുടെ താരങ്ങളായ മെർട്ടെൻസും കാല്ലെയോണും. സീസൺ അവസാനത്തോടെ നാപ്പോളിയുമായി കരാർ പൂർത്തിയാകുന്ന ഇരുവർക്കും 32 വയസാകും. ഇതോടെ ഇനി പ്രധാന ക്ലബുകളിലേക്കുള്ള മാറ്റത്തിന് സാധ്യത കുറവായതിനാലാണ് ഇരവരും ചൈനീസ് വാ​ഗ്ദാനങ്ങൾ പരി​ഗണിക്കുന്നത്. ഈ നീക്കത്തിലാണ് ഔറേലിയോ അതൃപ്തനായത്. പണമാണ് എല്ലാത്തിന്റേയും അവസാനമെന്ന് കരുതാനാകില്ല, അങ്ങനെയാണവർ കരുതുന്നതെങ്കിൽ അവർക്ക് ചൈനയിൽ കളിക്കാൻ പോകാം, ഓറേലിയ സ്കൈസ്പോർട്ട്സിനോട് പറഞ്ഞു.

എവിടെ കളിക്കുന്നു, എങ്ങനെ കളിക്കുന്നു എന്നതൊക്കെ ഉൾപ്പെടുത്തിയാണ് ഒരു കളിക്കാരന് മൂല്യമിടുന്നത്, ചൈനീസ് ലീ​ഗ് ഒരു കടുപ്പമേറിയ ഫുട്ബോൾ പോരാട്ടമല്ല, എന്നിട്ടും രണ്ടോ മൂന്നോ വർഷത്തേക്ക് ആവശ്യത്തിലേറെ പണം ലഭിക്കുമെന്ന കാര്യത്തിൽ അവടേക്ക് പോകാനാണ് താൽപര്യമെങ്കിൽ അതവരുടെ പ്രശ്നമാണഅ ഔറോലിയോ കൂട്ടിച്ചേർത്തു.