SHARE

ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ സ്പാനീഷ് വമ്പന്‍മാരായ ബാഴ്‌സലോണയെ സമനിലയില്‍ കുരുക്കി നപ്പോളി. നപ്പോളിയുടെ ഹോം ഗ്രൗണ്ടില്‍ വച്ചായിരുന്നു മത്സരം. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്.

മത്സരത്തില്‍ നപ്പോളിയാണ് ആദ്യ ലീഡ് നേടിയത്. മുപ്പതാം മിനിട്ടില്‍ മെര്‍ട്ടന്‍സിനിയിലൂടെയായിരുന്നു ഗോള്‍. 57-ാം മിനിട്ടില്‍ ഗ്രീസ്മാന്‍ ബാഴ്‌സയെ ഒപ്പമെത്തിച്ചു. ഇരു ടീമുകളും വിജയത്തിലെത്താന്‍ പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

അടുത്തമാസം ബാഴ്‌സയുടെ ഹോം ഗ്രൗണ്ടില്‍ വച്ചാണ് രണ്ടാം പാദ മത്സരം. മത്സരത്തിന്റെ 89-ാം മിനിട്ടില്‍ വിദാല്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായത്. ബാഴ്‌സയ്ക്ക് തിരിച്ചടിയായി. എന്നാല്‍ സ്വന്തം തട്ടകത്തിലാണ് ഇനി മത്സരം എന്നത് ബാഴ്‌സയ്ക്ക് നല്‍കുന്ന ആത്മവിശ്വാസവും ചെറുതല്ല.