SHARE

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി 100 മത്സരം കളിക്കുന്ന മൂന്നാമത്തെ താരമായി സുനില്‍ നരെയ്ന്‍. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ നടക്കുന്ന മത്സരത്തിലാണ് നരെയ്ന്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഗൗതം ഗംഭീര്‍, യൂസുഫ് പത്താന്‍ തുടങ്ങിയവരാണ് ഇതിന് മുമ്പ് കൊല്‍ക്കത്തയ്ക്ക് വേണ്ടി 100ലധികം മത്സരങ്ങള്‍ കളിച്ചിട്ടുള്ളത്.

കൊല്‍ക്കത്തയ്ക്ക് വേണ്ടി 100 മത്സരങ്ങളില്‍ നിന്ന് 112 വിക്കറ്റുകളും 628 റണ്‍സുമാണ് സുനില്‍ നരെയ്ന്‍ നേടിയിട്ടുള്ളത്. രണ്ട് കിരീടനേട്ടങ്ങളിലും നരെയ്ന്‍ ഭാഗമായി. ആദ്യം ബോളറായി എത്തിയ നരെയ്ന്‍ പിന്നീട് ടീമിന്റെ ഓപ്പണിംഗ് ബാറ്റ്‌സ്മാനായും മാറി. ടീമിന്റെ നിരവധി വിജയങ്ങളില്‍ നിര്‍ണ്ണായക സാന്നിധ്യമായിരുന്നു നരെയ്ൻ.