SHARE

അധികമാരും അറിയാതെ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നാഥന്‍ ലിയോണ്‍ ഒരു നേട്ടം സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റ് വേട്ടയില്‍ മിച്ചല്‍ ജോണ്‍സണെ മറികടന്നു ഓസീസ് സ്പിന്നര്‍. ഏറ്റവും അധികം വിക്കറ്റ് വീഴ്ത്തിയ ഓസീസ് താരങ്ങളുടെ പട്ടികയില്‍ ഇതോടെ ലിയോണ്‍ നാലാം സ്ഥാനത്തെത്തി. പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിലാണ് ലിയോണ്‍ ഈ നേട്ടത്തിലെത്തിയത്.

മുപ്പതുകാരനായ ലിയോണ്‍ പാക്കിസ്ഥാന്റെ ആദ്യ ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇതോടെ ടെസ്റ്റില്‍ ലിയോണിന് 314 വിക്കറ്റുകള്‍ ആയി. മിച്ചല്‍ ജോണ്‍സണ്‍ 313 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. രണ്ടാം ടെസ്റ്റ് ആരംഭിക്കുന്‌പോള്‍ ബ്രേറ്റ് ലിക്ക് (310 വിക്കറ്റ്) ഒപ്പമായിരുന്നു ലിയോണ്‍. ഷെയ്ന്‍ വോണ്‍ (708 വിക്കറ്റ്), പേസര്‍മാരായ ഗ്ലെന്‍ മഗ്രാത്ത് (563), ഡെന്നിസ് ലിലി (355) എന്നിവര്‍ക്കു പിന്നിലാണ് ലിയോണ്‍ ഇപ്പോള്‍.