SHARE

ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ക്രിക്കറ്റ് രാജ്യമാണ് ഇന്ത്യ. ലോകത്തിന്റെ ഏത് കോണിൽ ഇന്ത്യ കളിച്ചാലും, ആരാധകർ അങ്ങോട്ടേക്ക് ഒഴുകിയെത്തും. നിലവിൽ ന്യൂസിലൻഡിൽ നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങൾ കാണാനും വലിയ എണ്ണം ഇന്ത്യൻ ആരാധകരാണ് സ്റ്റേഡിയത്തിലെത്തുന്നത്.

ഇപ്പോളിതാ മുൻ ന്യൂസില‌ൻഡ് താരം നഥാൻ മക്കല്ലം പോലും ഇന്ത്യയ്ക്ക് ലഭിക്കുന്ന ആരാധകപിന്തുണ ആശ്ചര്യപ്പെടുത്തുന്നതാണെന്ന് തുറന്ന് പറഞ്ഞിരിക്കുന്നു. രണ്ടാം ടി20 മത്സരത്തിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു ഗ്യാലറിയിൽ ഇന്ത്യയ്ക്ക് ലഭിച്ച പിന്തുണയെക്കുറിച്ച് വ്യക്തമാക്കി നഥാൻ മക്കല്ലം രംഗത്ത് വന്നത്. മത്സരം കാണാൻ കുടുംബത്തോടൊപ്പം ഗ്യാലറിയിലെത്തിയ മക്കല്ലം, ഇന്ത്യൻ ആരാധകരുടെ സാന്നിധ്യം തന്റെ കുട്ടികൾക്ക് മികച്ച സ്റ്റേഡിയം അനുഭവം നൽകിയെന്നും, താൻ ഇന്ത്യയിലാണെന്ന് പോലും തോന്നിപ്പോയെന്നും ട്വിറ്ററിൽ കുറിച്ചു.