SHARE

നൈജീരിയന്‍ ഫുട്‌ബോളര്‍ വില്‍ഫ്രെഡ് എന്‍ഡിഡിയുടെ 21ാം ജന്മദിനമായിരുന്നു ശനിയാഴ്ച്ച. എന്നാല്‍ ആരും ആഗ്രഹിക്കാത്ത ജന്മദിന സമ്മാനമാണ് എന്‍ഡിഡിക്ക് കിട്ടയത്. ഒരു ചുവപ്പുകാര്‍ഡ്. ഇംഗ്ലീഷ് ക്ലബ് ലെസ്റ്റര്‍ സിറ്റിയുടെ കളിക്കാരനാണ് എന്‍ഡിഡി. ക്രിസ്റ്റല്‍ പാലസിനെതിരായ മത്സരത്തിലാണ്, ജന്മദിന സമ്മാനമായി ചുവപ്പുകാര്‍ഡ് ലഭിച്ചത്.

സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കിട്ടിയതിന് പുറമേ ടീമിന്റെ തോല്‍വിക്ക് സാക്ഷ്യം വഹിക്കാനുമുള്ള ദുര്‍വിധിയും എന്‍ഡിഡിയ്ക്കുണ്ട്. മത്സരത്തിന്റെ 52ാം മിനിറ്റില്‍ എന്‍ഡിഡിയ്ക്ക് ആദ്യം മഞ്ഞക്കാര്‍ഡ് കിട്ടി.

ഒമ്പതു മിനിറ്റുള്‍ക്ക് ശേഷം രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും റഫറി, മാര്‍ട്ടിന്‍ അറ്റ്കിന്‍സന്‍ എന്‍ഡിഡിക്ക് നേരെ ഉയര്‍ത്തി. പ്രീമിയര്‍ ലിഗില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ടാക്ലിങ്ങുകള്‍ നടത്തിയ കളിക്കാരനാണ് എന്‍ഡിഡി. ലെസ്റ്റര്‍ സിറ്റിക്കായി 55 കളികളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടിയിട്ടുണ്ട്.